കൊവിഡിനെ ജീവിതശൈലിയുടെ ഭാഗമാക്കിയെടുക്കണം; ശരദ് പവാർ

കൊറോണ വൈറസിനെ ജീവിതത്തിന്റെ ഭാഗമായി കാണണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. കൊവിഡിനെ കുറച്ച് കാലം കൊണ്ട് തുടച്ചുമാറ്റാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായി തീർന്നിരിക്കുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയെന്നും പവാർ. കൊവിഡിനെക്കുറിച്ച് പറഞ്ഞപ്പോൾ ജപ്പാന്റെ ജീവിതശൈലി ഉദാഹരണമായി പവാർ ചൂണ്ടിക്കാണിച്ചു.
കൊവിഡിനെ പെട്ടെന്ന് തൂത്തെറിയാൻ സാധിക്കില്ല. കൊവിഡിനെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കുക, അതിനെക്കുറിച്ച് ബോധവാന്മാരാകുക. ആളുകൾക്ക് ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തുക. ജപ്പാനിൽ ആളുകൾ മാസ്‌ക് ധരിക്കുക, വ്യക്തി ശുചിത്വം സംരക്ഷിക്കുക എന്നീ കാര്യങ്ങൾ അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞു. പവാർ ട്വീറ്റ് ചെയ്തു.
read also:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്; അഞ്ചുപേര്‍ക്ക് രോഗമുക്തി
കൂടാതെ അടുത്ത അധ്യയന വർഷം തുടങ്ങാൻ വൈകുമെന്നും, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണം കുറയുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റുള്ളവയുടെയും വരുമാനത്തെ ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും പവാർ പറഞ്ഞു. ഇതിനെക്കുറിച്ച് പഠനം നടത്തണം. കൂടാതെ പുതിയ തൊഴിൽ അവസരങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും പവാർ പറഞ്ഞു. അവയെ പ്രയോജനപ്പെടുന്നതും പഠന വിധേയമാക്കണമെന്ന് പവാർ.
Story highlights-sarat pawar about covid and life style
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here