മലപ്പുറത്ത് 5 പേർക്ക് കൂടി കൊവിഡ്; ചികിത്സയിലുള്ളത് 35 പേർ

മലപ്പുറം ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും മുംബൈയിൽ നിന്ന് എത്തിയ രണ്ട് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35 ആയി
മെയ് 16ന് അബുദാബിയിൽ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശിനിയായ 24 കാരി, മെയ് 10ന് ക്വാലാലംപൂരിൽ നിന്നെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിയായ 21 കാരൻ, കുവൈറ്റിൽ നിന്ന് മെയ് 13 ന് എത്തിയ രണ്ടത്താണി ചിറ്റാനി സ്വദേശിയായ 59 കാരൻ, മെയ് 14 ന് മുംബൈയിൽ നിന്ന് എത്തിയ തെന്നല വെസ്റ്റ് ബസാർ സ്വദേശിയായ 50 കാരൻ, തെന്നല തറയിൽ സ്വദേശി 45 കാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ അഞ്ച് പേരും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
read also: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്
കൂട്ടിലങ്ങാടി സ്വദേശിനി വള്ളിക്കാപ്പറ്റയിലെ വീട്ടിലും കണ്ണമംഗലം സ്വദേശിയും രണ്ടത്താണി സ്വദേശിയും എടപ്പാളിലെ കൊവിഡ് കെയർ സെന്ററിലും തെന്നല സ്വദേശികൾ വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 57നായി. 35 പേരാണ് ചികിത്സയിൽ ഉള്ളത്. ജില്ലയിൽ 8,967 പേരാണ് നിരീക്ഷണത്തിലുള്ളത്. 124 പേരുടെ പരിശോധനാ ഫലങ്ങൾ ഇനി ലഭിക്കാനുമുണ്ട്.
Story highlights- corona virus, malappuram, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here