Advertisement

ഡൽഹി കലാപം; ജാമിഅ മില്ലിയ വിദ്യാർത്ഥി ആസിഫ് തൻഹ അറസ്റ്റിൽ

May 21, 2020
2 minutes Read
asif tanha

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആസിഫ് ഇഖ്ബാൽ തൻഹയാണ് അറസ്റ്റിലായത്. കലാപ കേസുകളിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാമിഅ വിദ്യാർത്ഥിയാണ് ആസിഫ് തൻഹ.

ജാമിഅ കോർഡിനേഷൻ കമ്മിറ്റി അംഗം കൂടിയായ ആസിഫ് ജാമിഅ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്നു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് ആസിഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആസിഫ് കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ സംഘടിപ്പിച്ചതിലും കലാപത്തിലും പങ്കുണ്ടെന്നും ആസിഫിന്റെ മൊബൈലിൽ നിന്ന് ചില രേഖകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു.

read also: ഡൽഹി കലാപം: ജാമിഅ മില്ലിയയിലെ ​ഗവേഷണ വിദ്യാർത്ഥി അറസ്റ്റിൽ

നേരത്തേ കലാപ കേസുകളിൽ ജാമിഅ വിദ്യാർത്ഥികളായ മീരാൻ ഹൈദറിനെയും സഫൂറ സർഗാറിനെയും അറസ്റ്റ് ചെയ്തിരുന്നു. ജാമിഅ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായവരിലുണ്ട്. ഇവർക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.

story highlights- citizenship amendment act, jamia millia, delhi riots

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top