ജിങ്കനോടുള്ള ആദരം; കേരള ബ്ലാസ്‌റ്റേഴ്‌സിൽ ഇനി മുതൽ 21-ാം നമ്പർ ജഴ്‌സിയില്ല

സന്ദേശ് ജിങ്കനോടുള്ള ആദര സൂചകമായി കേരള ബ്ലാസ്‌റ്റേഴ്‌സിൽ ഇനി മുതൽ 21-ാം നമ്പർ ജഴ്‌സി ഉപയോഗിക്കില്ല. ടീം മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. സന്ദേശ് ജിങ്കൻ ടീം വിട്ടതായി മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ എഡിഷൻ മുതൽ കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു ജിങ്കൻ. ആറ് സീസണുകൾ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിച്ച ശേഷമാണ് ജിങ്കൻ ക്ലബ്ബ് വിട്ടത്. ഇതുവരെ 76 മത്സരങ്ങളാണ് ജിങ്കൻ കളിച്ചത്. മഞ്ഞപ്പടയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം കൂടിയാണ് സന്ദേശ് ജിങ്കൻ. ആദ്യ സീസണിൽ തന്നെ എമേർജിംഗ് പ്ലേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
read also: ജിങ്കൻ ക്ലബ് വിട്ടു; സ്ഥിരീകരണവുമായി മാനേജ്മെൻ്റ്
ഒന്നിലധികം തവണ മഞ്ഞപ്പടയുടെ ക്യാപ്റ്റനായി ജിങ്കൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരുക്കുകൾ നേരിട്ടതിനാൽ പലപ്പോഴും ജിങ്കന് കളിക്കാനായിരുന്നില്ല. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ജിങ്കൻ എങ്ങോട്ടേയ്ക്കാണ് പോകുന്നതെന്ന് വ്യക്തമല്ല.
story highlights- sandesh jhingan, kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here