കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന സ്പെഷ്യൽ ട്രെയിനുകളിൽ ഈ മാസം മാത്രം നടന്നത് 21 പ്രസവങ്ങൾ

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക ട്രെയിനുകളിൽ ഈ മാസം മാത്രം നടന്നത് 21 പ്രസവങ്ങൾ. . ആർപിഎഫ് ഡയറക്ടർ ജനറൽ അരുൺ കുമാർ ആണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. അതേ സമയം, ഈ അക്കൗണ്ട് വെരിഫൈഡ് അല്ല.
ഷർമിക് ട്രെയിനുകളിൽ നടത്തുന്ന പ്രസവങ്ങൾ ആർപിഎഫിൻ്റെയോ ആരോഗ്യപ്രവർത്തകരുടെയോ മേൽനോട്ടത്തിലാണ് നടക്കാറ്. അതല്ലെങ്കിൽ അവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കും. മെയ് 16, 17 തീയതികളിൽ ജനിച്ച രണ്ട് കുട്ടികൾ പ്രസവത്തിന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടിരുന്നു.
അതേ സമയം, കുടിയേറ്റ തൊഴിലാളികളുടെ സുഗമമായ നീക്കവും സമ്പർക്കവും നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഡാഷ്ബോർഡ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പോർട്ടലിലാണ് തയാറാക്കിയിട്ടുള്ളത്.
ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ യാത്രക്കും മറ്റും സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും ഒരു കേന്ദ്രീകൃത സഹായമൊരുക്കുകയാണ് ഓൺലൈൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
read also:ഡല്‍ഹി, ജയ്പൂര്‍ ,ജലന്ധര്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് ട്രെയിനുകള്‍ ഇന്ന് കേരളത്തില്‍
ഓൺലൈൻ സംവിധാനത്തിലൂടെ എളുപ്പത്തിലുള്ള ആശയവിനിമയവും സമ്പർക്ക നിരീക്ഷണവും ഇതിലൂടെ നടത്താം. ഇതിനു പുറമേ വ്യക്തിഗത ഡാറ്റ ഫയലുകൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കഴിയും. മാത്രമല്ല, കുടിയേറ്റ തൊഴിലാളികളുടെ ശേഖരിച്ചുവച്ച ഡാറ്റ അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് വഴി സംയോജിപ്പിക്കാൻ സാധിക്കും. സമ്പർക്ക നിരീക്ഷണത്തിനും ചലന നിരീക്ഷണത്തിനുമായി തൊഴിലാളികളുടെ മൊബൈൽ നമ്പറുകളാണ് ഉപയോഗിക്കുന്നത്.
Story highlights-21 babies born in migrant workers special trains in may
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here