കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി

ഇടുക്കിയില്‍ കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി. ബിഎസ്എഫ്, ഐടിബിപി സേന ഉദ്യോഗസ്ഥരുടെയും അടിമാലി പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണം. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സേന അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. തൊഴിലില്ലായ്മ മൂലമാണ് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചതെന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ പറഞ്ഞു.
read also:കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന സ്പെഷ്യൽ ട്രെയിനുകളിൽ ഈ മാസം മാത്രം നടന്നത് 21 പ്രസവങ്ങൾ
സ്ഥിരമായി തൊഴിലില്ലെന്നും തൊഴിലാളികളെ എത്തിച്ചിട്ടുള്ള ഉടമസ്ഥരും കോണ്‍ട്രാകടര്‍മാരും സ്ഥിരമായി വിളിക്കുന്നവരെമാത്രമാണ് വീണ്ടും ജോലിക്ക് വിളിക്കുന്നതെന്നും ഭക്ഷ്യ സാധനങ്ങളുടെ കുറവുണ്ടെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ പറഞ്ഞു. സേന അംഗങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥരോടും കോണ്‍ട്രാക്ടര്‍മാരോടും സംസാരിക്കുകയും തൊഴിലിന് എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. ഭക്ഷ്യ കിറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട നടപടികള്‍ വിശദീകരിച്ചു നല്‍കി.
Story highlights-conducted Awareness for other state workers in idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here