Advertisement

കൊവിഡ് പ്രതിരോധം; പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ഐഎംഎ

May 22, 2020
2 minutes Read
kerala police

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ വിദഗ്ദ്ധര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി. ഐഎംഎ ഭാരവാഹികളായ ഡോ. എബ്രഹാം വര്‍ഗീസ്, ഡോ. പി ഗോപികുമാര്‍, ഡോ. ജോണ്‍ പണിക്കര്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. പൊലീസുകാര്‍ ഉപയോഗിക്കുന്ന മഴക്കോട്ട് പിപിഇ കിറ്റായി മാറ്റാനുളള സാധ്യതയും അവര്‍ പൊലീസ് മേധാവിയുമായി പങ്കുവച്ചു.

ഐഎംഎയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ പൊലീസ് സ്റ്റേഷനുകളും ബറ്റാലിയനുകളും നേരിട്ട് സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറും. കൊവിഡിനെക്കുറിച്ച് പൊലീസുദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ അവസരം ഉപയോഗിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേരള പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കും.

read also:സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ അയല്‍വാസികളെ വൈറസ് വ്യാപനത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ജനമൈത്രി പൊാലീസ് നടപടി സ്വീകരിക്കും. സമൂഹത്തിലെ മറ്റുളളവര്‍ക്ക് സുരക്ഷ നല്‍കാന്‍ വേണ്ടിയാണ് രോഗലക്ഷണങ്ങള്‍ ഉളളവരെയും സംസ്ഥാനത്തിന് വെളിയില്‍ നിന്നു വന്നവരെയും വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതെന്ന് അവരോട് വ്യക്തമാക്കും. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരെയും പറഞ്ഞ് മനസിലാക്കും. വാര്‍ഡുതല സമിതികളില്‍ അംഗമായ പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Story highlights-covid19;Precautionary instructions that police officers should take- IMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top