സംസ്ഥാനത്ത് മടങ്ങിയെത്തിയ 6 പ്രവാസികൾക്ക് കൊവിഡ് ലക്ഷണങ്ങൾ

സംസ്ഥാനത്ത് മടങ്ങിയെത്തിയ ആറ് പേരെ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയവർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടത്തിയത്.
മസ്‌ക്കറ്റിൽ നിന്നും ദുബായിയിൽ നിന്നുമായി മടങ്ങി എത്തിയ 6 പേരെയാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ബാക്കിയുളവരിൽ 106 പേരെ ഹോം ക്വാറന്റൈനിലും 72 പേരെ കെയർ സെന്ററുകളിലേക്കും മാറ്റി.
Read Also : ആഭ്യന്തര വിമാനങ്ങളിലെത്തുന്നവരും പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണം : മന്ത്രി കെകെ ശൈലജ
186 യാത്രക്കാരുമായി മസ്‌ക്കറ്റിൽ നിന്നെത്തിയ എട്ട് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ മലപ്പുറം സ്വദേശികളായ നാല് പേർക്കാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുളള പാലക്കാട്, തൃശൂർ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും കാസർകോട്, കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Story Highlights- six expats exhibited covid symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here