ബെവ്ക്യൂ ആപ്പിലും അഴിമതി ആരോപിച്ച് ചെന്നിത്തല; തള്ളി എക്‌സൈസ് വകുപ്പ് മന്ത്രി

chennithala-tp ramakrishnan

ബെവ്ക്യൂ ആപ്പിനെതിരെയും അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ സഹയാത്രികന്റെ ഉടമസ്ഥതയിലുളള കമ്പനിയെ ആപ്ലിക്കേഷൻ തയ്യാറാക്കാൻ നിയമിച്ചതിൽ ദുരൂഹതയുണ്ട്. ഐടി വകുപ്പിൽ അഴിമതി കൊടികുത്തി വാഴുന്നുവെന്നും ഡാറ്റ നശിപ്പിച്ചുവെന്ന സ്പ്രിംഗ്‌ളറിന്റെ വാദം വിശ്വസനീയമല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

സർക്കാർ സംവിധാനങ്ങളെ മാറ്റി നിർത്തി സ്വകാര്യ കമ്പനിക്ക് കോടികളുടെ ലാഭമുണ്ടാക്കി കൊടുക്കാനുളള നീക്കമാണ് ബെവ്ക്യൂ ആപ്പിന് പിന്നിലെന്നാണ് പ്രതിപക്ഷ ആക്ഷേപം. ഉത്തരവ് റദ്ദാക്കണമെന്നും വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വ്യക്തിഗത വിവരങ്ങൾ നശിപ്പിച്ചുവെന്ന സ്പ്രിംഗ്‌ളറിന്റെ വാദത്തെയും പ്രതിപക്ഷം മുഖവിലക്കെടുത്തിട്ടില്ല.

read also:മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കും

അതേസമയം, പ്രതിപക്ഷ ആരോപണങ്ങൾ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ തളളി. കമ്പനിയെ തെരഞ്ഞെടുത്തത് ഐടി വകുപ്പാണ്. മറ്റ് ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും മന്ത്രി. ആപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ആപ്പ് വൈകിയത്‌കൊണ്ട് നഷ്ടമെന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്ക് ശേഷിയുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്.

Story highlights-chennithala,  bevq app, t p ramakrishnan deniesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More