സ്വർണവിലയിൽ വീണ്ടും വർധനവ്; ഗ്രാമിന് 45 രൂപ വർധിച്ച് 4350 രൂപയായി

gold

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവിനുശേഷം സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 45 രൂപ വർധിച്ച് 4350 രൂപയായി.

സ്വർണ്ണം പവന് 360 രൂപയാണ് വർധിച്ചത്. ഒരു പവന് സ്വർണത്തിന് 34800 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും കുറവ് രേഖപെടുത്തിയിരുന്നു.

Story highlights-Gold price up again; It increased by Rs 45 to Rs 4350 per gramനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More