കൊല്ലത്ത് കൊവിഡ് മുക്തി നേടിയ ആരോഗ്യ പ്രവർത്തക ആശുപത്രി വിട്ടു

കൊല്ലം കല്ലുവാതുക്കലിൽ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തക ആശുപത്രി വിട്ടു. അവസാന പരിശോധനാ ഫലവും നെഗറ്റീവായതോടെയാണ് ഇവർ ആശുപത്രി വിട്ടത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഇവർ ഏഴ് ദിവസം കൊണ്ടാണ് രോഗമുക്തി നേടിയത്.
ഇവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയാത്തത് പ്രദേശത്ത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമായി. ഇതിനു പിന്നാലെയാണ് ആരോഗ്യപ്രവർത്തക അതിവേഗം രോഗമുക്തി നേടിയത്.
Read Also:സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്ക്
അതേസമയം സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേർക്കും ആലപ്പുഴ ജില്ലയിലെ 5 പേർക്കും കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ 4 പേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേർക്കും കോട്ടയം ജില്ലയിലെ 2 പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്.
Story highlights-kollam, covid cured, health worker, leaves hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here