മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കും

മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കുമെന്ന സൂചന നൽകി ബെവ്ക്യൂ ആപ്പ് അധികൃതർ. ബെവ്ക്യു ആപ്പ് സജ്ജമായെന്നും ബെവ്‌കോ നിശ്ചയിക്കുന്ന ദിവസം ട്രയൽ റൺ ആരംഭിക്കുമെന്നും ഫെയർകോട് സിഇഒ ട്വന്റിഫോറിനോട് പറഞ്ഞു.
ബെവ്ക്യൂ ആപ്പിന്റെ ലോഡ് റണ്ണിങ്ങും സുരക്ഷാപരിശോധനയും പൂർത്തിയായെന്ന് ഫെയർകോഡ് പറഞ്ഞു. ആയിരത്തി ഇരുന്നൂറോളം മദ്യവിൽപനശാലകൾ സജ്ജമാക്കിയിട്ടുണ്ട്. ആപ്പിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഏറ്റവും അടുത്ത ദിവസം തന്നെ ഗൂഗിളിൽ നിന്ന് ആപ്പിന് അനുമതി പ്രതീക്ഷിക്കുന്നതായും സിഇഒ പറഞ്ഞു.
Read Also : ‘ബെവ്ക്യു ആപ്പ് ഗൂഗിൾ റിജക്ട് ചെയ്തിട്ടില്ല’: ഫെയർകോഡ് ടെക്‌നോളജീസ് 24നോട്
അതേസമയം, ബെവ്ക്യൂ ആപ്പിനെതിരായ രാഷ്ട്രീയ ആരോപണങ്ങൾ സിഇഒ തള്ളി. കരാർ ലഭിച്ചത് മാനദണ്ഡങ്ങൾ പാലിച്ചെന്നും അത് സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമാണെന്നും സിഇഒ പറഞ്ഞു. സിപിഐഎമ്മിന്റെ സഹയാത്രികന്റെ ഉടമസ്ഥതയിലുളള കമ്പനിയെ ആപ്പ് തയാറാക്കൻ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Story Highlights- bevq liquor sale may resume before Wednesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here