Advertisement

രാജ്യത്തെ കൊവിഡ് കേസുകൾ 120,000ലേക്ക്; ഡൽഹിയിലെ ദേശീയ ഹരിത ട്രൈബ്യുണൽ സമുച്ചയം അടച്ചുപൂട്ടി

May 23, 2020
2 minutes Read

രാജ്യത്തെ കൊവിഡ് കേസുകൾ 120,000ലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ 44000 കടന്നു. മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 27,068 ആയി. ലോക്‌സഭാ സെക്രട്ടറിയേറ്റിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ ദേശീയ ഹരിത ട്രൈബ്യുണൽ സമുച്ചയം അടച്ചുപൂട്ടി.

ലോക്ക് ഡൗൺ തീരുമാനത്തിലൂടെ 20 ലക്ഷം പോസിറ്റീവ് കേസുകളും 54,000 മരണവും ഒഴിവായെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. മരണനിരക്ക് 3.13ൽ നിന്ന് 3.02 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 44000 കടന്നു. 24 മണിക്കൂറിനിടെ 2940 പോസിറ്റീവ് കേസുകളും 63 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ 44582ഉം മരണം 1517ഉം ആയി. മുംബൈയിൽ 1751 പേർ കൂടി രോഗികളായി. 24 മണിക്കൂറിനിടെ 27 പേർ മരിച്ചു.

ധാരാവിയിൽ 53 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 786 കേസുകളിൽ 569ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകൾ 14,753 ആയി. 98 പേർ മരിച്ചു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 13000 കടന്നു. 24 മണിക്കൂറിനിടെ 363 കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 275 പുതിയ കേസുകൾ. 26 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 660 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ ആകെ കേസുകൾ 6494ഉം ഉത്തർപ്രദേശിൽ 5735ഉം ആയി ഉയർന്നു.

Story highlight: Over 120,000 cases of corruption in the country National Green Tribunal complex in Delhi closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top