സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ഉത്രയുടെ അമ്മ; കേസിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊല്ലം അഞ്ചൽ ഏറത്ത് ഉത്ര എന്ന 25കാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി യുവതിയുടെ വീട്ടുകാർ രംഗത്ത്. യുവതിയുടെ ഭർത്താവ് സൂരജിനേയും വീട്ടുകാരേയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അമ്മ മണിമേഖല പറഞ്ഞു. വീടിന്റെ പരിസരത്ത് മുൻപെങ്ങും പാമ്പിന്റെ സാന്നിധ്യം കണ്ടിട്ടില്ലെന്ന് ഉത്രയുടെ അച്ഛൻ വിജയസേനനും പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ചില ദുരൂഹതകൾ ഉണ്ടെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകൻ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ഉടൻ പ്രാഥമിക അന്വേഷണ റിപ്പോർട്ട് റൂറൽ എസ്.പിക്ക് കൈമാറാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

read also: ‘പാമ്പുകടിയേറ്റാൽ എത്ര ഉറക്കത്തിലും അറിയും’; അഞ്ചലിലെ യുവതിയുടെ മരണത്തിൽ വാവ സുരേഷിന് പറയാനുള്ളത്

അതേസമയം, ഇവരുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും സുരേന്ദ്രൻ വ്യക്തമാക്കി.

story highlights- kollam anchal, snake bite, uthra deathനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More