എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കു മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ അണുവിമുക്തമാക്കി തുടങ്ങി

എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾക്കു മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ അണുവിക്തമാക്കിത്തുടങ്ങി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ സഹകരണത്തോടെയാണ് ശുചിയാക്കൽ. ചൊവ്വാഴ്ച മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്.
കൊവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ കരുതലോടെയാണ് സംസ്ഥാനം പരീക്ഷകൾക്ക് തയാറെടുക്കുന്നത്. ഇതിനുമുന്നോടിയായി സ്‌കൂൾ പരിസരവും ക്ലാസ്മുറികളും അണുവിമുക്തമാക്കിത്തുടങ്ങി. അതിനുശേഷം അടച്ചിടുന്ന ക്ലാസ്മുറികൾ പരീക്ഷക്കുവേണ്ടി മാത്രമേ തുറക്കൂ. ഫയർഫോഴ്സിന്റേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സൗകര്യങ്ങൾ ഉപയോഗിച്ചാണ് അണുനശീകരണം.
read also:എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: കണ്ടയ്ൻമെന്റ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയേക്കും
മിക്കയിടത്തും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള മാസ്‌കുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കി വരികയാണ്. എല്ലാ ജില്ലകളിലും പരീക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വാർറൂമുകളും തുറന്നു.
Story highlights-Schools in the state have started disinfecting the SSLC and Plus Two examinations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here