തിരുവനന്തപുരത്തെ വെള്ളക്കെട്ട് പ്രശ്‌നം; മേയറും കളക്ടറും തമ്മിൽ തർക്കം

തിരുവനന്തപുരം നഗരത്തിൽ ഇന്നലെയുണ്ടായ വെള്ളക്കെട്ടിനെ ചൊല്ലി മേയറും സർക്കാരും ഇരു ചേരിയിൽ. മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് മേയർ കെ ശ്രീകുമാർ ആരോപിച്ചു. മേയറുടെ വാദത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും, ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും തള്ളി.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്ക്ക് ശേഷം നഗരത്തിൽ നിരവധിയിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. നൂറോളം വീടുകളിലും വെള്ളം കയറി. വെള്ളക്കെട്ടിന് പ്രധാന കാരണം മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ടതാണെന്നാണ് മേയർ കെ ശ്രീകുമാറിന്റെ ആരോപണം.
എന്നാൽ മേയറുടെ വാദത്തെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടർ കെ ഗോപാലകൃഷണനും, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യക്കോസും രംഗത്തെത്തി. മേയറുടെ പ്രതികരണം സിപിഐഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കളക്ടറുടെ വീഴ്ച പാർട്ടി നേതൃത്വത്തിന് അറിയാമെന്നാണ് മേയർ പക്ഷക്കാരുടെ വാദം.
Read Also:കൊവിഡ്: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കുണ്ടായത് 15,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നഗരത്തില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ഓടകളിലും മറ്റും മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടർ പറഞ്ഞിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെടുക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം ഇറച്ചി അടക്കമുള്ള മാലിന്യങ്ങൾ ഓടയിൽ തള്ളുന്നതാണ്. അട്ടക്കുളങ്ങരയിലെയും കരിമഠം കോളനിയിലെയും വെള്ളക്കെട്ടുകൾ ഇന്നലെ അദ്ദേഹം സന്ദർശിച്ചു.
Story highlights- tvm, water flood issue,collector mayor clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here