കണ്ണൂർ ജില്ലയിൽ ഇന്ന് 12 പേർക്ക് കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 178

കണ്ണൂർ ജില്ലയിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ ഈ കുടുംബത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.
തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂരിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടക്കം കടന്നു. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണ്. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച ധർമ്മടം സ്വദേശികളായ ദമ്പതികളുടെ രണ്ട് മക്കൾക്കും മകളുടെ മകനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗം ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
Read Also: സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് ബാധ; 5 പേർ രോഗമുക്തരായി
അഹമ്മദാബാദിൽ നിന്നും ഒന്നിച്ച് നാട്ടിലെത്തിയ തലശ്ശേരി സ്വദേശികളായ രണ്ട് പേർക്കും പാനൂർ, ചൊക്ലി, സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. മെയ് ആറിന് ഒന്നിച്ച് നാട്ടിലെത്തിയ നാല് പേരും മേക്കുന്നിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മെയ് 14ന് അഹമ്മദാബാദിൽ നിന്നും നാട്ടിലെത്തിയ പെരിങ്ങത്തൂർ സ്വദേശിയാണ് രോഗം ബാധിച്ച മറ്റൊരാൾ. മെയ് 15ന് മഹാരാഷ്ട്രയിൽ നിന്ന് രാജധാനി എക്സ്പ്രസ് ട്രെയിനിൽ നാട്ടിലെത്തിയ പിണറായി സ്വദേശിയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. ഈ മാസം 12ന് ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തിയ പയ്യന്നൂർ സ്വദേശിക്കും 16ന് നെടുമ്പാശ്ശേരി വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. റിയാദിൽ നിന്നും മെയ് 20ന് കണ്ണൂർ വഴി നാട്ടിലെത്തിയ വേങ്ങാട് സ്വദേശിക്കും രോഗമുണ്ടെന്ന് കണ്ടെത്തി.
Read Also: തൃശൂർ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പോസിറ്റീവ് കേസുകളില്ല
ഇതോടെ കണ്ണൂർ ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 178 ആയി. ഇവരിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 59 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 10737 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാളി, കണിച്ചാർ, പെരളശ്ശേരി, പന്ന്യന്നൂർ പഞ്ചായത്തുകളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 19 ആയി.
Story Highlights: 12 covid cases in kannur today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here