Advertisement

കണ്ണൂരില്‍ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി SFI പിഴുതെടുത്തത് മറ്റൊരു കൊടിമരം

7 hours ago
1 minute Read

കണ്ണൂരിൽ SFI പ്രകടനത്തിനിടെ കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുതെടുത്തത് മറ്റൊരു കൊടിമരം. പി. കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജീ കൾച്ചറൽ ഫോം സ്ഥാപിച്ചതാണ് കൊടിമരം. കോൺഗ്രസ് കൊടിമരം എന്ന് തെറ്റിദ്ധരിച്ചായിരുന്നു കൊടിമരം പിഴുത് ചുമലിലേറ്റി SFI പ്രകടനം

കോണ്‍ഗ്രസ് വിമത നേതാവും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ നേതൃത്വത്തിലുള്ള രാജീവ് ജികള്‍ച്ചറല്‍ ഫോറം സ്ഥാപിച്ച കൊടിമരമാണ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകർ പിഴുതു മാറ്റിയത്. കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ചായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുത് ചുമലിലേറ്റി കണ്ണൂർ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയത്.

പ്രകടനത്തിനിടെ കെ സുധാകരൻ്റെ ചിത്രമുള്ള ഫ്ളക്സ് ബോർഡും പിഴുത് മാറ്റി. ഇടുക്കി എൻജിനിയറിങ് കോളേജിലെ രക്തസാക്ഷി ധീരജിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെതിരെയാണ് കണ്ണൂർ നഗരത്തില്‍ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയത്.

Story Highlights : SFI Protest in kannur congress flags

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top