സൂരജ് ഗുണ്ടാ ടീമിന്റെ ലീഡർ; പാമ്പുപിടുത്തക്കാരുമായി നല്ല ബന്ധം: ഉത്രയുടെ സഹോദരൻ ട്വൻിഫോറിനോട്

കൊല്ലത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ഭർത്താവ് സൂരജിലേയ്ക്ക്. സൂരജിനെതിരെ ആരോപണവുമായി ഉത്രയുടെ സഹോദരൻ വിഷ്ണു രംഗത്തെത്തി. സഹോദരിയുടെ മരണത്തിൽ സൂരജിന് കൃത്യമായ പങ്കുണ്ടെന്ന് വിശ്വസിക്കുന്നതായി വിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞു.
സൂരജ് ഗുണ്ടായിസമൊക്കെ ഉള്ള വലിയൊരു ടീമിന്റെ ലീഡറാണ്. ഉത്രയെ കൊലപ്പെടുത്താൻ ഒരു പക്ഷേ അവരുടെ സഹായം ലഭിച്ചേക്കാം. സൂരജ് സഹോദരി അറിയാതെ ഒരു കാര്യവും ചെയ്യാറില്ല. കൊലപാതകം സംബന്ധിച്ച വിവരങ്ങളും അവർക്ക് അറിയാമായിരിക്കാം. സൂരജിന് കൊലപാതകത്തിൽ ബന്ധമുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതുകൊണ്ടാണ് പരാതി നൽകിയതെന്നും വിഷ്ണു പറഞ്ഞു.
read also: സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ഉത്രയുടെ അമ്മ; കേസിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്
സൂരജിന് പാമ്പു പിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് നേരത്തേ അറിയാമായിരുന്നു. മുൻപ് പാമ്പു കടിയേറ്റ് ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഉത്ര അക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. സൂരജ് പാമ്പു പിടുത്തക്കാരെ വീട്ടിൽ കൊണ്ടുവന്നിരുന്നതായി ഉത്ര പറഞ്ഞിട്ടുണ്ട്. സൂരജ് പാമ്പിനെ പിടിച്ചു കാണിച്ചതും ഉമ്മ വച്ച കാര്യവുമെല്ലാം പറഞ്ഞിരുന്നു. സൂരജ് ക്രിമിനലാണെന്ന് തന്നെ വിശ്വസിക്കുന്നുവെന്നും വിഷ്ണു വ്യക്തമാക്കി.
ആദ്യം പാമ്പുകടിയേറ്റത് ഉത്ര അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ചെറിയ ഉറുമ്പു കടിച്ചാൽ പോലും അറിയുന്നവളാണ് ഉത്ര. അക്കാര്യം തനിക്കറിയാം. ചെറിയ പരുക്കു പറ്റിയാൽ പോലും കരഞ്ഞു നിലവിളിക്കുന്ന ഉത്ര, പാമ്പു കടിയേറ്റിട്ട് അറിഞ്ഞില്ല എന്നു പറയുന്നത് അവിശ്വസനീയമാണ്. അതൊക്കെയാണ് സംശയത്തിന് ഇടയാക്കിയതെന്നും വിഷ്ണു പറഞ്ഞു.
read also:‘പാമ്പുകടിയേറ്റാൽ എത്ര ഉറക്കത്തിലും അറിയും’; അഞ്ചലിലെ യുവതിയുടെ മരണത്തിൽ വാവ സുരേഷിന് പറയാനുള്ളത്
സൂരജിന്റെ കുടുംബാംഗങ്ങൾ അറിഞ്ഞാണ് ഇത് സംഭവിച്ചിരിക്കുന്നത്. തങ്ങൾക്കെതിരെ നൽകിയിരിക്കുന്നത് കള്ളക്കേസാണ്. സൂരജിന്റെ അമ്മയെ ഉപദ്രവിച്ചതായി പരാതി നൽകിയിട്ടുണ്ട്. ഇതിലൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
story highlights- snake bite, kollam anchal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here