കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഭർത്താവിനേയും സഹായിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊല്ലം അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനേയും സഹായിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സഹായി സുരേഷ് പാമ്പുപിടിത്തക്കാരനാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. സൂരജിനെതിരെ ഉത്രയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റൂറല്‍ എസ്പിക്ക് സമര്‍പ്പിച്ചേക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാലതാമസം എടുക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ വൈകുന്നതിന് കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here