Advertisement

കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

May 24, 2020
1 minute Read

കൊല്ലം അഞ്ചല്‍ ഏറത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റൂറല്‍ എസ്പിക്ക് സമര്‍പ്പിച്ചേക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാലതാമസം എടുക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ വൈകുന്നതിന് കാരണം. അതേസമയം യുവതിയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അമ്മ മണിമേഖല ആവശ്യപ്പെട്ടു.

അഞ്ചല്‍ ഏറത്ത് ഉത്ര എന്ന 25കാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സൂരജിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് അമ്മ മണിമേഖലയും അച്ഛന്‍ വിജയസേനനും ഉന്നയിക്കുന്നത്. തന്റെ മകളുടേത് കൊലപാതകം തന്നെയാണെന്ന് അച്ഛന്‍ വിജയസേനന്‍ പറഞ്ഞു. നുണപരിശോധനയാണ് അമ്മ മണിമേഖലയുടെ ആവശ്യം. എന്നാല്‍ ഇവരുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും സുരേന്ദ്രന്‍ വ്യക്തമാക്കി.

Read Also: ‘പാമ്പുകടിയേറ്റാൽ എത്ര ഉറക്കത്തിലും അറിയും’; അഞ്ചലിലെ യുവതിയുടെ മരണത്തിൽ വാവ സുരേഷിന് പറയാനുള്ളത്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. അതേസമയം മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നതിനാല്‍ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

 

snake bite, primary investigation report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top