മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ പുതുക്കി കേന്ദ്രം

flight

ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും കര, വ്യോമ, കപ്പൽ മാർഗം എത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ്. പുറത്തു നിന്നും എത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കണമെന്നും ഫോണിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ നിർദേശത്തിലൂടെ വ്യക്തമാക്കുന്നു.

നിർദേശങ്ങൾ

യാത്രക്കാർ 7 ദിവസം സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനും 7 ദിവസം ഹോം ക്വാറന്റീലും തുടരണം. ഫോണിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം.

ഗർഭിണികൾ, അടുത്തബന്ധുക്കളുടെ മരണം, ഗുരുതര രോഗങ്ങൾ, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവർ തുടങ്ങിയവർക്ക് 14 ദിവസം ഹോം ക്വാറന്റീൻ അനുവദിക്കും.

കരമാർഗം രാജ്യത്തിന്റെ അതിർത്തി കടന്നെത്തുവരും എല്ലാ പ്രോട്ടോക്കോളും പാലിക്കണം.

യാത്രാ ടിക്കറ്റിനൊപ്പം യാത്രയെ സംബന്ധിച്ച് പാലിക്കേണ്ടതും പാലിക്കേണ്ടതല്ലാത്തതുമായ കാര്യങ്ങൾ ടിക്കറ്റ് ഏജൻസികൾ നൽകണം.

തെർമൽ സ്‌ക്രീനിംഗിന് ശേഷം ലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് മാത്രമേ യാത്രയ്ക്ക് അനുമതി നൽകുകയുള്ളൂ.

സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ആരോഗ്യപ്രവർത്തകർക്കും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും നൽകണം.

എയർപോർട്ടിലും വിമാനത്തതിലും മുൻകരുതൽ നടപടികളുടെ ഭാഗമായി അണുനശീകരണവും ശുചീകരണവും നടത്തണം.

Read Also:ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ

യാത്രയിൽ സാമൂഹിക അകലം പാലിക്കണം.

കൊവിഡ് സുരക്ഷാമുൻകരുതലുകൾ എയർപോർട്ടുകളിലും തുറമുഖങ്ങളിലും വിമാനങ്ങളിലും കപ്പലുകളിലും ഇടവിട്ട് അനൗൺസ് ചെയ്യണം.

യാത്രയിൽ മാസ്‌ക് ധരിക്കൽ, കൈകൾ ശുചീകരിക്കുക, തുടങ്ങിയവ ഉറപ്പാക്കണം.

യാത്ര പൂർത്തിയായി എയർപോർട്ട്/സീപോർട്ടിൽ എത്തുന്നവർക്ക് തെർമൽ സ്‌ക്രീനിംഗ് നടത്തണം. ലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രോട്ടോക്കോൾ പ്രകാരം ഐസൊലേറ്റ് ചെയ്യണം.

മറ്റുള്ളവരെ സർക്കാർ സജ്ജീകരിച്ച ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇവരെ 7 ദിവസം ക്വാറന്റീൻ ചെയ്യണം.

ഐസിഎംആർ പ്രോട്ടോക്കോൾ പ്രകാരമുള്ള കൊവിഡ് പരിശോധന നടത്തണം.

ടെസ്റ്റ് പോസിറ്റീവായാൽ മൈൽഡ് കേസുകൾക്ക് ഹോം ഐസൊലേഷൻ/ കൊവിഡ് കെയർ സെന്ററുകളിലെ നിരീക്ഷണം എന്നിവ നൽകണം. മോഡറേറ്റ് കേസുകളെ കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കണം.

ക്വാറന്റീനിലുള്ളവർ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൻ ഉടൻ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണം.

 

Story highlights-The Center revises the guidelines for those coming to India from other countries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top