തൃശൂർ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പോസിറ്റീവ് കേസുകളില്ല

തൃശൂർ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തു. ഒമ്പത് പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്.
Read Also:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് ബാധ; 5 പേർ രോഗമുക്തരായി
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വീടുകളിൽ 9533 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ ആകെ 9576 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്ന് ഇന്ന് 58 സാമ്പിളുകളാണ് പരിശോധനക്കയച്ചിട്ടുള്ളത്. ഇതുവരെ ആകെ 1875 സാമ്പിളുകളാണ് അയച്ചത്. ഇതിൽ 1784 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇനി 91 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 485 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.
Story highlights-Thrissur district has not had any positive cases of Kovid for the second consecutive day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here