സംസ്ഥാന വികസനത്തിന് പുതിയ വഴികള്‍; ട്വന്റിഫോര്‍ വെബ്ബിനാര്‍ ഇന്ന് വൈകുന്നേരം 4.30 ന്

കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സംസ്ഥാന വികസനത്തിന് പുതിയ വഴികള്‍ തേടാന്‍ ട്വന്റിഫോര്‍ ഒരുക്കുന്ന വെബ്ബിനാര്‍ ഇന്ന് വൈകുന്നേരം 4.30 ന് സംപ്രേഷണം ചെയ്യും. കൊവിഡ് കൊമേഴ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന വെബ്ബിനാറില്‍ വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരും സംരംഭകരും പങ്കെടുത്തു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് ചര്‍ച്ച നയിച്ചത്.
മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗവും സാമ്പത്തിക വിദഗ്്ധനുമായ സി.പി. ജോണ്‍, എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എ. വി. അനൂപ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, ധാത്രി എംഡി ഡോ. എസ്. സജികുമാര്‍, ഐഐഎം ഇന്‍ഡോര്‍ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. സുബിന്‍ സുധീര്‍, മഹാലക്ഷ്മി സില്‍ക്ക്‌സ് എംഡി ടി. കെ. വിനോദ് കുമാര്‍, സെറ സാനിറ്ററിവെയര്‍ മാര്‍ക്കറ്റിംഗ് പ്രസിഡന്റ് പി. കെ. ശശിധരന്‍ എന്നിവര്‍ വെബ്ബിനാറില്‍ പങ്കെടുത്തു.
ട്വന്റിഫോറിന്റെ നേതൃത്വത്തില്‍ ആദ്യം സംഘടിപ്പിച്ച വെബ്ബിനാറില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ കെ എന്‍ ഹരിലാല്‍, കല്ല്യാണ്‍ സില്‍ക്ക്‌സ് എംഡി ടി എസ് പട്ടാഭിരാമന്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്, നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
Story Highlights: Twentyfour webinar, 24 Webinar,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here