കണ്ണൂര്‍ ജില്ലയില്‍ ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് ;സബ് ജയിലിലെ രണ്ട് റിമാന്റ് തടവുകാര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കണ്ണൂര്‍ സബ് ജയിലിലെ റിമാന്റ് തടവുകാരാണ്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ജില്ലയിലെ പിണറായി കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 188 ആയി. 119 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 10838 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.137 പേര്‍ രോഗബാധ സംശയിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 18 പേര്‍ വിദേശത്ത് നിന്നും (യുഎഇ-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) എത്തിയവരാണ്. ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി.
Story Highlights: covid19, coronavirus, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here