കാസര്‍ഗോഡ് ഇന്ന് 14 പേര്‍ക്ക് കൊവിഡ്; ആറു പേര്‍ രോഗമുക്തരായി

ഒരു ഇടവേളക്ക് ശേഷം കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 13 പേര്‍ മഹാരാഷ്ട്ര യില്‍ നിന്നും ഒരാള്‍ ഗള്‍ഫില്‍ നിന്നും വന്നതാണ്. ഗള്‍ഫില്‍ നിന്നും വന്ന ആള്‍ 38 വയസുള്ള ഉദുമ സ്വദേശി, കുമ്പളയില്‍ സ്വദേശികളായ എട്ടു പേര്‍, മംഗല്‍പാടി സ്വദേശികളായ രണ്ട് പേര്‍, വോര്‍ക്കാടി, മീഞ്ച ,ഉദുമ, കുമ്പഡാജെ എന്നീ പ്രദേശത്തുനിന്ന് ഓരോരുത്തര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ഇന്ന് ജില്ലയില്‍ ആറ് പേരാണ് രോഗമുക്തി നേടിയിരിക്കുന്നത് ബംഗളൂരുവില്‍ നിന്ന് വന്ന 26 വയസുള്ള കള്ളാര്‍ സ്വദേശി, 26 വയസുള്ള കാസര്‍ഗോഡ് മുനിസിപ്പാലിറ്റി സ്വദേശി, ഒരു കുടുംബത്തിലെ അംഗങ്ങളായ 50, 35, 8, 11 വയസുള്ള പൈവളിക സ്വദേശികള്‍ എന്നിവരാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളത് 3180 പേരാണ്. 2589 പേര്‍ വീടുകളില്‍ 591 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 184 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 213 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു .
Story Highlights: coronavirus, covid19, kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here