സ്വദേശത്തേക്കെത്താൻ പണമില്ലാത്ത പ്രവാസികൾക്ക് സഹായഹസ്തവുമായി കേന്ദ്ര സർക്കാർ

സ്വദേശത്തേക്കെത്താൻ പണമില്ലാത്ത പ്രവാസികൾക്ക് സഹായം നൽകുമെന്ന് കേന്ദ്രം. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കുന്നവർക്കാണ് സഹായം. കൃത്യമായ രേഖകൾ സഹിതം ഇതിന് അപേക്ഷ സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

വിവിധ പ്രവാസി സംഘടനകളും പ്രവാസികളുടെ ബന്ധുക്കളും സമർപ്പിച്ച ഹർജിയിൽ കേന്ദ്രം ഹൈക്കോടതിയിലാണ് നിലപാടറിയിച്ചത്. സ്വദേശത്തേക്കെത്താൻ പണമില്ലാത്ത പ്രവാസികൾക്ക് സഹായം നൽകും. വന്ദേ ഭാരത് മിഷനിൽ നാട്ടിലെത്താൻ ഇവർക്ക് ടിക്കറ്റെടുത്ത് നൽകും. എംബസികളുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഇതിനായി ഉപയോഗിക്കും. കൃത്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്നും അപേക്ഷ വ്യക്തിപരമായി നൽകണമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

അതേസമയം, മുഴുവൻ പേർക്കും സൗജന്യ യാത്ര തരപ്പെടുത്താനാകില്ലെന്നും രേഖകൾ പരിശോധിച്ച ശേഷം അതത് എംബസികൾ തീരുമാനമെടുക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർക്കുകയുണ്ടായി. വിദേശത്ത് കുടുങ്ങിപ്പോയ സാമ്പത്തികമില്ലാത്ത എല്ലാവരെയും കേന്ദ്രസർക്കാർ ചെലവിൽ നാട്ടിലെത്തിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. തൊഴിൽ നഷ്ടപ്പെട്ട പലരുടെയും സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.

Story highlight: central government helping to NRI s to get their native place

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top