ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹം 19 ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ 20 ന് കൊല്ലത്തു എത്തിയതിനു ശേഷം അവിടുന്ന് ആംബുലൻസിനു 21 ന് മൂന്നാറിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തുകയായിരുന്നു. 23 നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് എടുത്തത്.

അതേസമയം, കരുണാപുരം വണ്ടന്മേട് സ്വദേശിയായ ബേക്കറി ഉടമയുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി കുറഞ്ഞു.

Story highlight: covid confirmed to one in Idukki district today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top