പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ. കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിക്കാനാണ് ജില്ലാ പൊലീസിന്റെ തീരുമാനം. നിയമ ലംഘനം കണ്ടു പിടിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. അനാവശ്യമായി കൂട്ടം ചേരുന്നവർക്കും, നിരോധനാജ്ഞ ലംഘിക്കുന്നവർക്കും എതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം. അതേസമയം പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ കളക്ടർ ഡി ബാലമുരളി ഐഎഎസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 19 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 49 ആയിട്ടുണ്ട്.
Story Highlights- curfew in palakkad from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here