Advertisement

ഐഎഫ്എഫ്‌ഐയിലെ സ്ഥിരം ഡെലിഗേറ്റുകളുടെ ചിത്രങ്ങള്‍ ‘മയൂര്‍വനിയിലെ മലയാളക്കൂട്ടം’

May 25, 2020
1 minute Read

ഗോവന്‍ രാജ്യാന്തര ചലച്ചിത്രോത്സവം ഐഎഫ്എഫ്‌ഐയിലെ സ്ഥിരം ഡെലിഗേറ്റുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൊവിഡ് ആല്‍ബം ശ്രദ്ധേയമാകുന്നു. അധ്യാപകനും കോഴിക്കോട് ആകാശവാണി വാര്‍ത്താ അവതാരകനുമായ സന്തോഷ് ഒതയോത്ത് തയാറാക്കിയ ആല്‍ബത്തിന്റെ പേര് മയൂര്‍വനിയിലെ മലയാളക്കൂട്ടം എന്നാണ്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സിഗ്നേച്ചര്‍ ഫിലിമോടുകൂടി ആരംഭിക്കുന്ന ആല്‍ബം സംവിധായകന്‍ കെ ആര്‍ മോഹനനും ക്യാമറാമാന്‍ രാധാകൃഷ്ണനും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഡെലിഗേറ്റുകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഈ വിഡിയോയിലുണ്ട്. ഡോക്ടര്‍ ബിജു, റിമ കല്ലിങ്കല്‍, ഇന്ദ്രന്‍സ്, അമിതാഭ് ബച്ചന്‍, രജനീകാന്ത്, സി വി ബാലകൃഷ്ണന്‍, കെ ബി വേണു, ദീദി ദാമോദരന്‍, ചിത്രഭാനു നെല്ലിക്കോട്, നിസാം റാവൂത്തര്‍, ഹരീഷ് കടയപ്രത്ത്, ശൈലന്‍, പി ടി കുഞ്ഞിമുഹമ്മദ്, മഹേഷ് നാരായണന്‍, അനീഷ് അന്‍വര്‍, ജയന്‍ കെ സി തുടങ്ങിയവര്‍ വിഡിയോയിലുണ്ട്.

എല്ലാ നവംബറിലും മുറതെറ്റാതെ കൃത്യമായി ഗോവയിലെ കര്‍മാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന ചലച്ചിത്രാസ്വാദനക്കൂട്ടത്തിന്റെ നേര്‍ച്ചിത്രമാണി ആല്‍ബം. സ്പതഭാഷാ സംഗമ ഭൂമിയിലൂടെ ചന്ദ്രഗിരിപ്പുഴയും കന്നഡവും താണ്ടി ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും മണ്ഡോവി നദീതീരത്തെത്തുകയും പറങ്കിത്താവളങ്ങളില്‍ ഒരാഴ്ചക്കാലം ചെലവിടുകയും ചെയ്യുന്ന നൂറുകണക്കിന് സിനിമാ പ്രേമികളെ വിഡിയോയില്‍ കാണാം.

Story Highlights: IFFI Delegates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top