കാരക്കോണം മെഡിക്കൽ കോളജിൽ നാല് വയസുകാരി മരണപ്പെട്ടത് ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജിൽ നാല് വയസുകാരി മരണപ്പെട്ടത് ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. വെള്ളറട കിളിയൂർ സ്വദേശി വിപിൻ, അഞ്ചു ദമ്പതികളുടെ നാലുവയസുകാരി മകൾ അവന്തികയാണ് മരണപ്പെട്ടത്.
വയറ് വേദനയെ തുടർന്ന്ഉച്ചയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് മണിവരെ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, ഏഴ് മണിയോടെ കുഞ്ഞ് മരണപ്പെട്ടെന്ന് അധികൃതർ അറിയിച്ചതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി.ഏഴു മണിക്ക് മരണപ്പെട്ട കുഞ്ഞിന്റെ ശരീരം പതിനൊന്നുമണിയായിട്ടും വിട്ടുനൽകാത്തതിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ ആശുപത്രി അടിച്ചു തകർത്തു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. കുട്ടിയുടെ മൃതദേഹംപോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Story highlight: Relatives say four-year-old girl dies at Karakonam Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here