എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ; സ്‌കൂളുകളിൽ സാനിറ്റൈസറുകൾ എത്തിച്ചു തുടങ്ങി

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കാനിരിക്കെ സ്‌കൂളുകളിൽ സാനിറ്റൈസറുകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ എത്തിച്ചു തുടങ്ങി. എറണാകുളത്ത് 325 സ്‌കൂളുകളിലാണ് മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ സാനിറ്റെയ്‌സർ എത്തിച്ചു നൽകിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപ്പാക്കുന്ന ഓപറേഷൻ എലിക്സർ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി സാനിറ്റൈസറുകൾ വിതരണം ചെയ്തത്. എറണാകുളത്ത് 320 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഹയർസെക്കൻഡറി എസ്എസ്എൽസി പരീക്ഷ എഴുതുന്നുണ്ട്. ഒന്നര ലിറ്റർ വീതം സാനിറ്റെയ്‌സർ ആണ് ഓരോ കേന്ദ്രങ്ങളിലും നൽകുക.
മോട്ടോർ വാഹന വകുപ്പിന്റെ ഏഴ് വാഹനങ്ങളിലായാണ് സാനിറ്റെസറുകൾ സ്‌കൂളുകളിൽ എത്തിച്ചത്. പ്രതിരോധ പദ്ധതിയുടെ അഞ്ചാം ഘട്ടം ജില്ലാ ജഡ്ജി സലീന വി.ജി നായർ, ഐഎംഎ സ്റ്റേറ്റ് പ്രിസിഡന്റ് ഡോ. എബ്രഹാം വർഗീസ് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
Story highlight: SSLC, plus two exams; Sanitizers were started in schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here