ഭരണത്തുടര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ല: മുഖ്യമന്ത്രി

PINARAYI VIJAYAN

ഭരണത്തുടര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പ്രതികൂലമായ സാഹചര്യമില്ല. ദുരന്തകാലത്തുപോലും പ്രതിപക്ഷത്തിന്റെ സഹകരണം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണത്തുടര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇങ്ങനെ മറുപടി പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷം നിസഹകരണം തിരുത്തണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് അല്ലാത്ത പല പ്രതിപക്ഷ കക്ഷികളും സഹകരണം വാഗ്ദാനം ചെയ്തു. ആരേയും പ്രലോഭിപ്പിച്ച് കൂടെക്കൂട്ടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലവിഷയം ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. ഇപ്പോള്‍ ഈ വിഷയം എവിടെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ അവസാനിക്കുമ്പോള്‍ കഴമ്പില്ലെന്നു എല്ലാവര്‍ക്കും ബോധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Cm Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top