ആലപ്പുഴയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് പുതുതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. രണ്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്ന് വന്നവരാണ്. മെയ് പത്തിന് മാലദ്വീപില്‍ നിന്ന് കൊച്ചിയില്‍ കപ്പല്‍ മാര്‍ഗം എത്തിയ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച ഒരാള്‍. മാവേലിക്കര താലൂക്ക് സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ജില്ലയില്‍ എത്തിയ ശേഷം കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റീനിലായിരുന്നു.
മെയ് 18 ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളും ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റീനിലായിരുന്നു. ബംഗളൂരുവില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതിയാണ് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍. ഇവര്‍ ഹോം ക്വാറന്റീനിലായിരുന്നു. മൂന്നുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Story Highlights: covid19,coronavirus, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here