തിരുവനന്തപുരം ജില്ലയില്‍ രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലയിലെ രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം താലൂക്കിലെ പട്ടം, നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര് എന്നീ വില്ലേജ് ഓഫീസുകളുടെ പുതിയ മന്ദിരങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രിസഭയുടെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസ്ഥനത്തു നിര്‍മാണം പൂര്‍ത്തിയാക്കിയ പട്ടം, കരിപ്പൂര് ഉള്‍പ്പെടെ 15 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി ഇന്ന് നിര്‍വഹിച്ചത്. ചടങ്ങില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സി.എ ലത, കോട്ടയം കളക്ടര്‍ പി.കെ സുധീര്‍ ബാബു, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Story Highlights: Two Smart Village Offices Thiruvananthapuram Inaugurated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here