കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 251 പേര്‍ കൂടി നിരീക്ഷണത്തില്‍
കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് പുതുതായി വന്ന 251 പേരെ കൂടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആകെ 7549 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 27,468 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ന് പുതുതായി വന്ന 25 പേര്‍ ഉള്‍പ്പെടെ 62 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 53 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒന്‍പത് പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 15 പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങി.
ഇന്ന് 91 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 3810 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3754 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3557 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 56 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. നിലവില്‍ 25 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഏഴു പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും അഞ്ചു പേര്‍ കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് മലപ്പുറം സ്വദേശികളും രണ്ടു കാസര്‍ഗോഡ് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ചികില്‍സയിലായിരുന്ന ഒരു കണ്ണൂര്‍ സ്വദേശിനി ഇന്നലെ മരിച്ചിരുന്നു.
Story Highlights: 7549 people under observation in kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here