Advertisement

മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിൽ എത്തുന്നവർക്ക് യാത്രാ സൗകര്യമൊരുക്കി മോട്ടോർ വാഹന വകുപ്പ്

May 26, 2020
2 minutes Read
Department of Motor Vehicles

കൊവിഡ് പശ്ചാത്തലത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിൽ എത്തുന്നവർക്ക് യാത്രാ സൗകര്യമൊരുക്കി മോട്ടോർ വാഹന വകുപ്പ്. സർക്കാർ നിശ്ചയിച്ച വാടക നൽകി രാവിലെ 7മുതൽ രാത്രി 12 മണിവരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും.

ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപത്തും കല്ലൂരിലെ കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിലും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി വാഹനമില്ലാതെ അതിർത്തിയിലെ മൂലഹള്ളിയിലെത്തുന്നവർക്കാണ് ഇവരുടെ സേവനം ലഭ്യമാകുക. പത്ത് കിലോമീറ്റർ ദൂരെയുള്ള കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിലേക്ക് എത്താൻ ഒൻപത് ഓപ്പൺ ജീപ്പാണ് തയാറാക്കിയിട്ടുള്ളത്. ഡ്രൈവർ ക്യാമ്പിൻ വേർതിരിച്ച് സുരക്ഷിതമാക്കി ഡ്രൈവർമാർക്ക് ഫേസ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കിയാണ് സർവീസ്.

Read Also:തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുടെ രോഗ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടം; സമ്പർക്ക പട്ടിക അതിവിപുലമെന്ന് സൂചന

അതിർത്തിയിലെത്തുന്ന യാത്രക്കാരെ സ്വകാര്യ വാഹനങ്ങൾ ചൂഷണം ചെയ്യാതിരിക്കാനാണ് ഈ നടപടി. വാഹന സൗകര്യമാവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഗൂഗിൾ ഫോമും ഒരുക്കിയിട്ടുണ്ട്. വയനാട് ആർടിഒ, എൻഫോഴ്‌സ്‌മെന്റ് ആർടിഒ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.

Story highlights-Department of Motor Vehicles to facilitate travel for those arriving in Kerala through the check post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top