എംജി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും

കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1,3,5,6 തിയതികളിലായി ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും.
ലോക്ക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതുന്നതിന് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. ജൂണ്‍ 8,9,10 തിയതികളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കോളജുകളില്‍ നടക്കും. പ്രൊജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിക്കും. ജൂണ്‍ 12ന് പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് സര്‍വകലാശാലയ്ക്കു നല്‍കണം. കൊവിഡ് 19 വ്യാപന സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇത്തവണ എക്സ്റ്റേണല്‍ എക്സാമിനര്‍മാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകര്‍ക്കാണ് ചുമതല. ജൂണ്‍ 11 മുതല്‍ ഹോംവാല്യുവേഷന്‍ രീതിയില്‍ മൂല്യനിര്‍ണയം ആരംഭിക്കും.
അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് ബിരുദ പരീക്ഷകള്‍ ജൂണ്‍ 8,9,10,11,12 തിയതികളിലായി നടക്കും. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതതു കോളജുകളില്‍ നടത്താന്‍ തീരുമാനിച്ചു. കോളജിലെ മുതിര്‍ന്ന അധ്യാപകനെ പരീക്ഷചീഫായി നിയോഗിക്കും. ജൂണ്‍ ഒന്നിന് പരീക്ഷ ആരംഭിക്കുന്നതിനാല്‍ കോളജുകള്‍ പരീക്ഷ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകള്‍ അടിയന്തരമായി നടത്തണമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. ഇതിനായി കോളജുകള്‍ക്ക് നിര്‍ദേശം നല്‍കും.
Read Also:എറണാകുളം ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്; ഒരാൾക്ക് രോഗമുക്തി
സര്‍വകലാശാല അന്തര്‍സര്‍വകലാശാല കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കും. സര്‍വകലാശാലയില്‍ ഐടി സെല്‍ തുടങ്ങും. ഇതിനായി കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം മാനേജര്‍, രണ്ട് പ്രോഗ്രാമേഴ്സ് എന്നിവരെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.
Story highlights-MG University, resume sixth semester ug exams on June 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here