എറണാകുളം ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്; ഒരാൾക്ക് രോഗമുക്തി

എറണാകുളം ജില്ലയിൽ അഞ്ച് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16 ആയി. ഒരാൾ രോഗമുക്തി നേടി.
മെയ് 19 ന് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തിയ അങ്കമാലി തുറവൂർ സ്വദേശിയായ 36 കാരനാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. കൊച്ചി തീരരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് രോഗം സ്ഥിരീകരിച്ച മറ്റു നാല് പേർ. ഇവർ ഐ.എൻ.എസ് സഞ്ജീവനയിൽ ചികിത്സയിലാണ്. ഇവർ ലക്ഷദ്വീപ്, മധ്യപ്രദേശ് , ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 30 വയസ്സുള്ള യുവതിയെ രോഗമുക്തയായതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട് എന്നതാണ് ജില്ലയിൽ നിന്ന് വരുന്ന ആശ്വാസ വാർത്ത.
Read Also:സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി
ഇന്ന് 533 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 262 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് 11 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
Story Highlights- five confirmed with covid ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here