‘എന്റെ കാലയളവിൽ രാഹുലിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല, കേസ് അടിയന്തര സ്വഭാവമുള്ളതല്ല’: കെ സുധാകരൻ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് കെ സുധാകരൻ. പാര്‍ട്ടി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമെന്ന് കെ സുധാകരൻ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. അഭിപ്രായം പറയേണ്ടത് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത പാർട്ടി പദവിയിലിരിക്കുന്ന ആൾക്കെതിരെ ആരോപണം വന്നാൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. തന്റെ കാലയളവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. പാർട്ടിയുടെ ഉന്നത നേതൃത്വം ആണ് അടിയന്തരമായി തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ചർച്ച ചെയ്ത് ശരിയെന്ന് തോന്നുന്ന തീരുമാനം പാർട്ടി എടുക്കും. അന്വേഷിച്ച് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ പാർട്ടി തീരുമാനം എടുക്കും. കേസ് അടിയന്തര സ്വഭാവമുള്ളതല്ല. രണ്ടുദിവസങ്ങൾക്കകം തീരുമാനം ഉണ്ടാകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ കെസി വേണുഗോപാലിന്‍റെ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കണമെന്ന് പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു.
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.നേതാക്കളെ ഈ വിധം ഇകഴ്ത്തുന്ന പതിവ് നേരത്തെ മുതലുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Story Highlights : k sudhakaran response on rahul mamkootathil case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here