‘വിനായകനെ നിയന്ത്രിക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ല’; അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ ‘അമ്മ’

നടന്‍ വിനായകന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ വിമര്‍ശനവുമായി താരസംഘടന അമ്മ. അടൂര്‍ ഗോപാലകൃഷ്ണന്‍, യേശുദാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകള്‍ പരാമര്‍ശിച്ചാണ് വിമര്‍ശനം. തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്. വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. (AMMA executive meeting against vinayakan’s fb posts)
അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന്‍ നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി വിനായകന്റെ ഇത്തരം സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അമര്‍ഷം രേഖപ്പെടുത്തി. വിനായകനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.
ഇന്നലെയാണ് എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടത്തിയത്. തീരുമാനങ്ങളും ചര്‍ച്ചകളും സംബന്ധിച്ച് ഇന്നാണ് അമ്മ ഔദ്യോഗികമായി പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഇതിലാണ് വിനായകനെതിരെ വിമര്‍ശനമുള്ളത്. കൂടാതെ നടി ഉഷ ഹസീന കുക്കു പരമേശ്വരനെതിരെ അമ്മയില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചംഗ സമിതി രൂപീകരിച്ചു. സമിതി ഇക്കാര്യം വിശദമായി അന്വേഷിച്ച് 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ തീരുമാനമായി.
Story Highlights : AMMA executive meeting against vinayakan’s fb posts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here