പരീക്ഷകൾ ഇന്ന് ആരംഭിക്കും

കൊവിഡിനെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.45 മുതലാണ് എസ്എസ്എൽസി പരീക്ഷ. 4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് പരീക്ഷകൾ നടക്കുന്നത്. ഒരു ക്ലാസ് റൂമിൽ പരമാവധി 20 കുട്ടികൾ മാത്രമേ പാടുള്ളുവെന്നും ഒന്നര മീറ്റർ അകലം പാലിക്കണമെന്നും നിർദേശമുണ്ട്. 8800 വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കുകയും തെർമൽ സ്‌കാനിംഗിന് വിധേയരാവുകയും ചെയ്യണം. രക്ഷകർത്താക്കളെ സ്‌കൂൾ കാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കില്ല.

അധ്യാപകരും മാസ്‌ക് ധരിക്കണം. ഉത്തരക്കടലാസുകൾ അധ്യാപകർക്ക് നൽകിയിരിക്കുന്ന പ്ലാസ്റ്റിക് കവറിലേക്കാണ് വിദ്യാർത്ഥികൾ നിക്ഷേപിക്കേണ്ടത്. ഇത് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തിൽ സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എന്നാൽ പരീക്ഷ കഴിയുന്ന മുറയ്ക്ക് ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി അയക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നു.

 

coronavirus, lock down, sslc exam issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top