ഇന്നത്തെ പ്രധാന വാർത്തകൾ (26-05-2020)

ബെവ്ക്യൂ സജ്ജം: ബുക്കിംഗ് നാളെ മുതൽ
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ബെവ്ക്യൂ ആപ്പിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതൽ ആരംഭിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി
ഇന്ന് ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികൾക്കൊപ്പം എത്തുന്ന മാതാപിതാക്കളോ ഡ്രൈവറോ സ്കൂളിലേക്ക് പ്രവേശിക്കരുത്. പരീക്ഷാകേന്ദ്രങ്ങൾക്കു മുന്നിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പരീക്ഷാസമയം തീരുന്നതുവരെ അവർ കാത്തുനിൽക്കരുതെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
കൊവിഡ് : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവും
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 145380 ആയി. മരണം 4167 ആയി. 80722 പേരാണ് ചികിത്സയിലുള്ളത്. 60490 പേർ രോഗമുക്തി നേടി.
കൊവിഡിനെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.45 മുതലാണ് എസ്എസ്എൽസി പരീക്ഷ. 4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
Story Highlights- todays news headlines may 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here