സൂരജിനെ ലക്ഷങ്ങൾ മുടക്കി കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞിരുന്നു: സൂരജിന്റെ അമ്മ

സൂരജിനെ ലക്ഷങ്ങൾ മുടക്കി കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞിരുന്നു എന്ന് സൂരജിൻ്റെ അമ്മ രേണുക. കാർ ഉൾപ്പെടെ ലഭിച്ച സ്ത്രീധനം തങ്ങൾ തിരികെ നൽകിയിരുന്നു എന്നും സഞ്ചയനത്തിൻ്റെ അന്ന് പരസ്യമായി വിജയസേനൻ ഭീഷണി മുഴക്കിയിരുന്നു എന്നും സൂരജിൻ്റെ അമ്മ ആരോപിച്ചു. മകൻ നിരപരാധിയാണെന്നും പൊലീസ് കൊണ്ടുപൊയ്ക്കോട്ടെ എന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിൽ തിരിച്ചെത്തിച്ചു
‘സഞ്ചയനത്തിന്റെ അന്ന് അവർ നൽകിയതെല്ലാം തിരികെ നൽകി. കാറുൾപ്പെടെയുള്ളവ അവർക്ക് കൊടുത്തു. അന്ന് അവരുടെ അച്ഛൻ പറഞ്ഞത്, ലക്ഷങ്ങൾ മുടക്കി സൂരജിനെ കുടുക്കുമെന്നാണ്. അങ്ങനെ എനിക്ക് വയ്യാതായി ഞാൻ അഞ്ചലിൽ ആശുപത്രിയിലായിരുന്നു. പിറ്റേന്ന് മൂന്നു മണിക്കാണ് ഞാൻ അവിടെ നിന്ന് ഡിസ്ചാർജ് ആയത്. അവൻ എങ്ങനെയുള്ള ചെറുപ്പക്കാരനാണെന്ന് ഈ നാട്ടുകാരോട് ചോദിച്ചാൽ അറിയാം. സൂരജിനെ കള്ളക്കേസിൽ കുടുക്കുമെന്ന് അന്നേ അച്ഛൻ പറഞ്ഞതാണ്. എനിക്കിനി അവനെയും വേണ്ട. കൊണ്ടുപോയി ആരാണെന്ന് വെച്ചാൽ കൊന്നുതിന്നട്ടെ. അവനേം വേണ്ട, അവൻ്റെ കുഞ്ഞിനേം വേണ്ട. ഇത്രയും നാൾ കുഞ്ഞിനെ എൻ്റെ കൂടെ കിടത്തി ഞാൻ ഉറക്കി. ഇനി എനിക്ക് അതിനെയും വേണ്ട.’- രേണുക പ്രതികരിച്ചു.
ഇവർ സംസാരിക്കുന്ന സമയത്തൊക്കെ അപ്പുറത്തെ മുറിയിൽ നിന്ന് ഉത്രയുടെയും സൂരജിൻ്റെയും കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാമായിരുനു എന്നാൽ കുഞ്ഞിനെ എടുക്കാൻ അവർ തയ്യാറായില്ല.
കുഞ്ഞിനെയും രേണുകയെയും കാണാനില്ലെന്ന് ഇന്നലെ പരാതി ഉയർന്നിരുന്നു. ഇന്ന് രാവിലെ ഇരുവരും തിരികെ എത്തി. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ഉത്തരവായിരുന്നു. എന്നാൽ കുഞ്ഞിനെ ഇന്നലെ മുതൽ കാണാനുണ്ടായിരുന്നില്ല.
Story Highlights: uthras father threatened says soorajs mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here