രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളെയാകെ ടെസ്റ്റ് ചെയ്യുന്ന കാര്യം ആലോചിക്കും: മുഖ്യമന്ത്രി

രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളെയാകെ ടെസ്റ്റ് ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 സര്‍ക്കാര്‍ ലാബുകളിലും ആറ് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 20 ഇടത്താണ് കൊവിഡ് പരിശോധിക്കാനുള്ള സംവിധാനമുള്ളത്. മൂന്ന് മാസത്തിനുള്ളിലാണ് ഈ 20 ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചത്. എല്ലാ സര്‍ക്കാര്‍ ലാബുകളിലും കൂടി ദിനംപ്രതി 3000 ത്തോളം പരിശോധനകള്‍ നടത്താന്‍ കഴിയും. അത്യാവശ്യ ഘട്ടങ്ങളില്‍ അത് 5,000 ത്തോളമായി ഉയര്‍ത്താനുമാകും. ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കും. രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളെയാകെ ടെസ്റ്റ് ചെയ്യുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോടതികളുടെ സുരക്ഷ മാനിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളുടെ സേവനം വിനിയോഗിക്കും. ഇതിനായുള്ള നടപടി ആരംഭിച്ചു. കള്ളനെ പിടിക്കാന്‍ പോയ പൊലീസും കേസ് പരിഗണിച്ച മജിസ്‌ട്രേറ്റും ക്വാറന്റീനില്‍ പോകുന്ന സ്ഥിതി ഗൗരവമായിട്ടുതന്നെ എടുക്കണം.
അറസ്റ്റിലാകുന്ന പ്രതികളെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം പ്രതികള്‍ക്കായി സബ് ഡിവിഷന്‍ തലത്തില്‍ ഡീറ്റെന്‍ഷന്‍ കം പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും കുറച്ച് പൊലീസുകാരെ മാത്രമേ അറസ്റ്റ് നടപടികളില്‍ പങ്കെടുപ്പിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: consider testing all the high risk groups: CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here