ആലപ്പുഴ ജില്ലയിൽ ഇന്ന് ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ ഇന്ന് ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ വിദേശത്തു നിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവതി രോഗവിമുക്തയായി. ജില്ലയിൽ നിലവിൽ 28 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.

മെയ് 18ന് അബുദാബി- കൊച്ചി വിമാനത്തിൽ എത്തിയ രണ്ടു പേർക്ക് കൂടി കോവി ഡ് സ്ഥിരീകരിച്ചു. ഇരുവരും കൊവിഡ് കെയർ സെന്ററിലായിരുന്നു. ചെങ്ങന്നൂർ താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് സ്വദേശികളാണ്. മെയ് 20 ന് അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെയാൾ. ആലപ്പുഴ ജില്ലയിലെത്തിയ ശേഷം ഇയാൾ കൊവിഡ് കെയർ സെന്ററിലായിരുന്നു. മെയ് 17ന് അബുദാബി- കൊച്ചി വിമാനത്തിലെത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിലെത്തിയ ശേഷം കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 10 ന് ചെന്നൈയിൽ നിന്ന് – ആലപ്പുഴയിലേക്ക് സ്വകാര്യ വാഹനത്തിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതി, മെയ് 21 ന് മുംബൈ- കൊച്ചി ട്രെയിനിലെത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതി എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ യുവതി കൊവിഡ് കെയർ സെന്ററിലും മുംബൈയിൽ നിന്നെത്തിയ യുവതി വീട്ടിലും നിരീക്ഷണത്തിലായിരുന്നു.

മെയ് 18 ന് മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ചേർത്തല സ്വദേശിയായ യുവാവാണ് ഒരാൾ. സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി. ഹോം ക്വാറന്റീനിലായിരുന്നു. ഏഴുപേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവതി രോഗവിമുക്തയായി. ജില്ലയിൽ നിലവിൽ 28 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Story highlight: covid confirmed to seven people in Alappuzha district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top