Advertisement

ഇന്ത്യ- ചൈന അതിർത്തി തർക്കം; മധ്യസ്ഥം വഹിക്കാൻ തയാറെന്ന് ട്രംപ്

May 27, 2020
2 minutes Read

ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥം വഹിക്കാൻ തയാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാൻ കഴിയുമെന്നും ഇക്കാര്യം ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുള്ളതായും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചതായി സ്ഥിരീകരണം ലഭിച്ചിട്ടില്ല, ഇന്ത്യൻ വക്താക്കൾ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല.

മുൻപും ട്രംപ് രാജ്യങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ഇന്ത്യ ട്രംപിന്റെ വാഗ്ദാനം നിരസിക്കുകയായിരുന്നു.

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സംബന്ധിച്ച തർക്കത്തെ തുടർന്ന് ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചതും തർക്കത്തിന് ഇടയാക്കിയിരുന്നു.

തർക്കങ്ങളാണ് പിന്നീട് രൂക്ഷമായത്. തുടർന്ന് ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു.

തങ്ങളുടെ സൈന്യത്തിന്റെ പട്രോളിംഗ് ഇന്ത്യൻ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയവും നിയന്ത്രണരേഖയിലെ പട്രോളിംഗിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയും ആരോപിച്ചിരുന്നു.

Story highlight: India-China border dispute; Trump is ready to solve

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top