Advertisement

നെടുങ്കണ്ടം വെസ്റ്റുപാറയിൽ കുടിവെള്ളക്ഷാമം രൂക്ഷം

May 27, 2020
1 minute Read

കുടിവെള്ളം കിട്ടാക്കനിയായി ഇടുക്കി നെടുങ്കണ്ടം വെസ്റ്റുപാറയിൽ നൂറോളം കുടുംബങ്ങൾ. മേഖലയിലെ കുടിവെള്ള സ്രോതസുകളെല്ലാം വറ്റിവരണ്ടതോടെ സമീപ പഞ്ചായത്തുകളിൽ നിന്ന് പണം നൽകിയാണ് പ്രദേശവാസികൾ വെള്ളം എത്തിക്കുന്നത്. കരുണാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വെസ്റ്റുപാറയിലും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ ചോറ്റുപാറ മേഖലകളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.

മാസങ്ങൾക്ക് മുന്‍പേ തന്നെ മേഖലയിലെ തോടുകളും കിണറുകളും ഉൾപ്പെടെയുള്ള ജല സ്രോതസുകൾ വറ്റിവരണ്ടിരുന്നു. ആയിരം അടി ആഴമുള്ള കുഴൽ കിണറുകളും വറ്റിയതോടെ അമിത വില കൊടുത്ത് സമീപ പഞ്ചായത്തായ പാമ്പാടുംപാറയിൽ നിന്നും വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലായി നാട്ടുകാർ. 2000 ലിറ്റർ വെള്ളത്തിന് 650 രൂപ നൽകണം. വളർത്തു മൃഗങ്ങളുള്ളവർക്ക് ആഴ്ചയിൽ മൂന്നു പ്രാവശ്യം വരെ വെള്ളം വാങ്ങണ്ട അവസ്ഥയാണുള്ളത്.

Read Also:ബെവ്ക്യൂ ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറിലെത്തും

വർഷങ്ങളായുള്ള കുടിവെളളക്ഷാമം മൂലം പലരും കുറഞ്ഞ വിലയ്ക്ക് സ്ഥലം വിറ്റു പോയി. കുടിവെളള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്തിനെ പല പ്രാവിശ്യം സമീപിച്ചിട്ടും നടപടിയൊന്നുമായില്ലന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് രണ്ട് കുഴൽ കിണറുകൾ പഞ്ചായത്ത് നിർമ്മിച്ചിട്ടും ജലം ലഭിച്ചില്ല. കുടിവെള്ളമെത്തിക്കുവാൻ മറ്റുമാർഗങ്ങൾ വേഗത്തിൽ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.

drinking water shortage, idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top