സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂരിൽ നിന്നുള്ള പി സി സനീഷാണ് സൗദിയിൽ വച്ച് മരിച്ചത്. 37 വയസായിരുന്നു. ചക്കരക്കല്ല് മാമ്പ സ്വദേശിയാണ്. മൂന്ന് മാസമായി രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു.
Read Also:നെടുമ്പാശേരിയിൽ റദ്ദ് ചെയ്തത് ഒൻപത് വിമാന സർവീസുകൾ; രണ്ട് യാത്രക്കാർക്ക് കൊവിഡ് ലക്ഷണം
ചികിത്സ നടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഷുമൈസ് ആശുപത്രിയിലായിരുന്നു ചികിത്സ തുടർന്നിരുന്നത്. ഇതോടെ സൗദിയിൽ 27 മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചതായാണ് വിവരം.
Story highlights-saudi, covid, kannur native died
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News