Advertisement

മൃഗസംരക്ഷണ മേഖലയിൽ പലിശ കുറഞ്ഞ ഹ്രസ്വകാല വായ്പകൾ; അപേക്ഷ നൽകാം

May 27, 2020
1 minute Read
cow

കേരളത്തിലെ കൃഷി അനുബന്ധ മേഖലകൾക്കായി കേരളാ ബാങ്ക് മുഖേന നബാർഡ് 1500 കോടി രൂപാ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിൽ താത്പര്യമുള്ള കർഷകർക്ക് കുറഞ്ഞ നിരക്കിൽ ഹ്രസ്വകാല വായ്പകൾ നൽകുന്നതിന് നടപടി സ്വീകരിച്ചു. കേരളാ ബാങ്ക്, കാർഷിക വികസന ബാങ്ക് എന്നിവ മുഖേന ഒരു വർഷം കൊണ്ട് തിരിച്ചടവ് പൂർത്തിയാകുന്ന വിധത്തിലാണ് വായ്പ അനുവദിക്കുക.

കൊവിഡ് മൂലം പ്രതിസന്ധിയിലായ കർഷകർക്ക് നിലവിലുള്ള മൃഗസംരക്ഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സ്വദേശത്തുള്ളവർക്കും വിദേശത്ത് നിന്നെത്തിയവർക്കും പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനും ഈയവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. പുതുതായി മേഖലയിലേക്ക് കടന്ന് വരുന്നവർക്ക് വാഗമൺ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിം​ഗ് സെൻ്റർ മുഖേന വിദഗ്ധ പരിശീലനം നൽകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also:മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ്

ഹ്രസ്വകാല വായ്പകൾ എടുത്ത് മൃഗസംരക്ഷണ സംരഭങ്ങൾ തുടങ്ങുവാൻ താൽപര്യമുള്ളവർ മെയ് 28 നകം അതത് പഞ്ചായത്തിലെ മൃഗാശുപത്രികളുമായി ബന്ധപ്പെടേണ്ടതാണ്. അവിടെ നിന്നും കേരളാ ബാങ്കിന് നൽകുന്ന ക്രോഡീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമേ വായ്പ ലഭ്യമാകൂ.

Story Highlight – Short-term loans, animal welfare sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top